കാല്‍ ലക്ഷ്യമാക്കി ചാടി പുലി; വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ

തിരുപ്പൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി നാട്ടില്‍ വിഹരിച്ചിരുന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യം
വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന പുലിയുടെ ദൃശ്യം

ചെന്നൈ: തിരുപ്പൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി നാട്ടില്‍ വിഹരിച്ചിരുന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ, വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കാലില്‍ ചാടിപ്പിടിത്തമിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതിനിടെ പുലി വീണത് മൂലമാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജനുവരി 24ന് തിരുപ്പൂരില്‍ പാപ്പനംകുളത്ത് ജനവാസകേന്ദ്രത്തിലാണ്് ആദ്യമായി പുലിയെ കണ്ടത്. നാട്ടുകാര്‍ ഭീതിയിലായതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. അതിനിടെ അമ്മപാളയത്ത് വച്ച് കഴിഞ്ഞദിവസമാണ് പുലിയെ പിടികൂടിയത്. തുടര്‍ന്ന് ആനമല കടുവ സംരക്ഷണകേന്ദ്രത്തില്‍ പുലിയെ തുറന്നുവിട്ടു.

പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ്, പുലിയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുലിയെ നിരീക്ഷിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ അപ്രതീക്ഷിതമായി പുലി ആക്രമിക്കാന്‍ ഒരുങ്ങിയത്. ചാടി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കാലില്‍ പിടിത്തമിടാന്‍ പുലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുലി താഴേക്ക് തന്നെ വീഴുകയായിരുന്നു. അതിനിടെ പുലിയുടെ ആക്രമണം ഭയന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ നിയന്ത്രണം വിട്ട് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com