14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10
14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം) എന്നീ തസ്തികകളിലെ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. 14 തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 10 വരെയാണ്.

സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 8, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 1, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 1,  അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 4 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: 35 വയസ്, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസർ: 35 വയസ്, സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ/ഓഫീസർ: 30 വയസ്, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): 45-50 വയസ് എന്നിങ്ങനെയാണ് പ്രായപരിധി. 

അപേക്ഷകർ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഫീസടക്കാവുന്നതാണ്. ഏതെങ്കിലും സമുദായത്തിലെ SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോ​ഗ്യത  UPSC Detailed Notification ഈ ലിങ്കിൽ പരിശോധിക്കാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com