'നാഴികക്കല്ല്'; തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 09:37 PM  |  

Last Updated: 01st July 2022 09:37 PM  |   A+A-   |  

unmanned_aircraft

ആളില്ലാ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കലിന്റെ ദൃശ്യം

 

ബംഗളുരു:  ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം. വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് ഓട്ടോണമസ് ഫ്‌ളൈയിങ് വിങ് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ആദ്യമായി പറത്തിയത്. പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പരീക്ഷണം നടത്തിയത്. 

വിമാനത്തിന്റെ ടേക്ക് ഓഫും നാവിഗേഷനും ലാന്‍ഡിങും സുഗമമായിരുന്നിവെന്ന് ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ ആളില്ലാ വിമാനങ്ങളുടെ വികസിപ്പിക്കുന്നതിനായുള്ള  സാങ്കേതികവിദ്യയുടെ കഴിവ് തെളിയിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണിതെന്നും ഡിആര്‍ഡിഒ പറഞ്ഞു.

 

ബംഗളുരു ആസ്ഥാനമായി ഡിആര്‍ഡിഒയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലബോറട്ടറിയായ എയറോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ്  ഈ ആളില്ലാ യുദ്ധവിമാനം രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ എയര്‍ഫ്രെയിം, അണ്ടര്‍ കാര്യേജ്, ഫ്‌ളൈറ്റ് കണ്‍ട്രോളുകള്‍, ഏവിയോണിക് സംവിധാനം എന്നിവയെല്ലാം തദ്ദേശീയമായി തയ്യാറാക്കിയതാണ്.ആദ്യ പറക്കല്‍ വിജയമായതില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

'എനിക്ക് നേരെ നടന്നത് അതിക്രമം, കരി ഓയില്‍ ഒഴിച്ചു, നിയമവിരുദ്ധമായി ജയിലിലടച്ചു'; ദുരനുഭവം വിവരിച്ച് നടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ