വിദേശ ഫണ്ട്, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന; മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 11:42 AM  |  

Last Updated: 02nd July 2022 11:42 AM  |   A+A-   |  

Mohd_Zubair

മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/എഎന്‍ഐ

 

ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ ആള്‍ട്ട്‌ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ പൊലീസ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്. 

ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ പുതുതായി കൂട്ടിച്ചേര്‍ത്തത്. വിദേശ സംഭാവനാ ചട്ടത്തിന്റെ മുപ്പത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള കുറ്റവും ചേര്‍ത്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുബൈറിനെ ഇന്നു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. സുബൈറിനെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. അതേസമയം സുബൈര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്തെങ്കിലും കാര്യമായി ചെയ്യണം', സൽമാൻ ഭായിയുടെ നിർദേശം; ഉദയ്പൂർ കൊലപാതകത്തിന് പാക് പങ്കെന്ന് എൻഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ