സോണിയ ഗാന്ധിക്ക് കോവിഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 12:59 PM  |  

Last Updated: 02nd June 2022 12:59 PM  |   A+A-   |  

sonia gandhi

സോണിയ ഗാന്ധി/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്. നേരിയ പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറി. സോണിയ ഗാന്ധി വൈദ്യസഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകാനിരിക്കേയാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സോണിയ ഗാന്ധിക്കും രാഹുലിനും നോട്ടീസ് നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കാം 

മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലാവും; വിശ്വസനീയ വിവരമെന്ന് കെജരിവാള്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ