ആ വീടിന്റെ ഉടമസ്ഥ ഫാത്തിമ, ഇടിച്ചുനിരത്തില്‍ നിയമ വിരുദ്ധം; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
By സമകാലിക മലയാളം ഡെസ്ക് | Published: 13th June 2022 12:31 PM |
Last Updated: 13th June 2022 12:31 PM | A+A A- |

വീട് ഇടിച്ചുനിരത്തുന്നതിന്റെ വിഡിയോ ദൃശ്യം
പ്രയാഗ്‌രാജ്: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആളുടെ വീട് ഇടിച്ചു നിരത്തിയ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഡിഎ) നടപടിക്കെതിരെ അഭിഭാഷകരുടെ സംഘടന അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കി. വീടിനു പിഡിഎയുടെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇടിച്ചുനിരത്തിയത്.
പ്രതിഷേധത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളുടെ സൂത്രധാരന്‍ ജാവേദ് അഹമ്മദ് ആണെന്നാണ് പൊലീസ് പറയുന്നത്. ജാവേദിന്റെ വീടാണ് പിഡിഎ അധികൃതര്‍ ഇടിച്ചുനിരത്തിയത്. എന്നാല്‍ വീടിന്റെ ഉടമാവകാശം ജാവേദിന്റെ ഭാര്യ പര്‍വീണ്‍ ഫാത്തിമയ്ക്കാണെന്ന് ചീഫ് ജസ്റ്റസിന് അയച്ച പരാതിയില്‍ ജില്ല അധിവക്ത മഞ്ച് പറയുന്നു.
വിവാഹത്തിനു മുമ്പ് മാതാപിതാക്കള്‍ ഫാത്തിമയ്ക്കു നല്‍കിയ വീടാണ് ഇത്. അഹമ്മദിന് ഇതില്‍ ഒരു അവകാശവുമില്ല. അതുകൊണ്ടുതന്നെ വീട് ഇടിച്ചുനിരത്തിയ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് പരാതിയില്‍ പറയുന്നു.
#WATCH | Uttar Pradesh: Demolition drive at the "illegally constructed" residence of Prayagraj violence accused Javed Ahmed continues in Prayagraj. pic.twitter.com/s4etc8Vz25
— ANI UP/Uttarakhand (@ANINewsUP) June 12, 2022
ഇടിച്ചുനിരത്തിയതിന് പിന്നാലെ പിഡിഎ അധികൃതര്‍ വീടിനു മുന്നില്‍ നോട്ടില്‍ പതിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പഴയ തീയതിയിലാണ് നോട്ടീസ് പതിച്ചത്. ജാവേദ് അഹമ്മദിനോ ഭാര്യ ഫാത്തിമയ്‌ക്കോ ഒരു നോട്ടീസും നല്‍കാതെയാണ് ഇടിച്ചുനിരത്തലെന്നും പരാതിയില്‍ പറയുന്നു.