യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപിക്ക് ലീഡ്; ഗോവയിലും മണിപ്പൂരിലും ഇഞ്ചോടിഞ്ച്

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്
യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപിക്ക് ലീഡ്; ഗോവയിലും മണിപ്പൂരിലും ഇഞ്ചോടിഞ്ച്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍. ഉത്തര്‍പ്രദേശില്‍ ബിജെപി നൂറിലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. കര്‍ഷകസമരം നടന്ന മേഖലകളിലും ബിജെപിയാണ് മുന്നില്‍. ഉത്തരാഖണ്ഡിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഫലസൂചനകല്‍ പ്രകാരം ഗോവയിലും ബിജെപി ലീഡ് ചെയ്യുകയാണ്.

പഞ്ചാബില്‍ എഎപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എഎപി 40 ലേറെ സീറ്റുകളില്‍ ലീഡ് നേടി. തൊട്ടുപിന്നില്‍ കോണ്‍ഗ്രസുണ്ട്. മണിപ്പൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ആദ്യ സൂചനകള്‍ പ്രകാരം പിന്നിലാണ്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്.  പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം കുറിക്കും. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നുമാണ് പ്രവചനങ്ങള്‍.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകള്‍ക്കായി പാര്‍ട്ടികള്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ ഉറ്റുനോക്കുന്ന സംസ്ഥാനം എന്നീ നിലകളില്‍ ഉത്തര്‍പ്രദേശിലെ ജനവിധി ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com