ജിഹാദി ലേഖനമോ സാഹിത്യമോ കയ്യില്‍ വെച്ചതുകൊണ്ട് കുറ്റവാളിയാകില്ല: ഡല്‍ഹി കോടതി

ഇവ ഉപയോ​ഗിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമാവും കുറ്റകൃത്യമായി പരി​ഗണിക്കാനാവുക എന്ന് ഡൽഹി കോടതി വ്യക്തമാക്കി
ഫയൽ ചിത്രം
ഫയൽ ചിത്രം


ഡൽഹി: ജിഹാദി ലേഖനമോ സമാനമായ ആശയം ഉൾക്കൊള്ളുന്ന സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ഡൽഹി കോടതി. ഇവ ഉപയോ​ഗിച്ച് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രമാവും കുറ്റകൃത്യമായി പരി​ഗണിക്കാനാവുക എന്ന് ഡൽഹി കോടതി വ്യക്തമാക്കി.

എന്‍ഐഎ 11 പേർക്കെതിരെ യുഎപിഎ ചുമത്തിയ കേസിൽ ഡൽഹി സെഷൻസ് ജഡ്ജി ധർമേശ് ശർമയുടേതാണ് നിരീക്ഷണം. പ്രത്യേക മത വിഭാഗത്തിൻറെ ആശയം ഉൾക്കൊള്ളുന്ന ലേഖനമോ സാഹിത്യമോ കൈവശം വച്ച് ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് തെളിവില്ലാതെ വന്നാൽ പിന്നെയത് കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി. 

ഭരണഘടനയിലെ ആർട്ടിക്കിൾ 19 അനുസരിച്ച് ലഭിക്കുന്ന സ്വാതന്ത്യത്തിനും അവകാശങ്ങൾക്കും എതിരാണ് ഇത്തരം നീക്കം. ഐഎസിൽ ചേരാനുള്ള നീക്കത്തിലായിരുന്നു ആരോപണ വിധേയരായവർ എന്ന വാദവും കോടതി തള്ളി.  സ്ലീപ്പർ സെല്ലുകളായി ഇവർ പ്രവർത്തിക്കുന്നുവെന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. 

11 പേർക്കെതിരെ എൻഐഎ യുഎപിഎ ചുമത്തിയ കേസ് ആണ് കോടതി പരി​ഗണിച്ചത്. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഐഎസ് ആശയ പ്രചാരണം നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് എൻഐഎ ഇവർക്കെതിരെ ചുമത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com