ഐസിയുവില്‍ രോഗിക്ക് കുത്തിവയ്പ് നല്‍കിയത് ആംബുലന്‍സ് ഡ്രൈവര്‍; വീഡിയോ പുറത്ത്; വിശദീകരണം തേടി ആരോഗ്യവകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 02:40 PM  |  

Last Updated: 25th November 2022 02:41 PM  |   A+A-   |  

injection

പ്രതീകാത്മക ചിത്രം

 

ലഖ്‌നൗ: ഐസിയുവില്‍ കഴിയുന്ന രോഗിക്ക് കുത്തിവയ്പ് നല്‍കിയത് ആംബുലന്‍സ് ഡ്രൈവര്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതരോട് വിശദീകരണം തേടി. 

ബുധാനാഴ്ച രാത്രിയാണ് ആംബുലന്‍സ് ഡ്രൈവര്‍ ഐസിയുവിലുളള രോഗിക്ക് കുത്തിവയ്പ് നല്‍കിയത്. ഇതിന്റെ വീഡിയോ പിറ്റേദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ആരോഗ്യവകുപ്പ് വിശദീകരണം തേടിയത്.

വ്യാഴാഴ്ച മുതലാണ് വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. ദിവാകര്‍ സിങ്ങ് പറഞ്ഞു. പ്രചരിക്കുന്ന വിഡിയോയില്‍ രോഗിക്ക് ആംബുലന്‍സ് ഡ്രൈവര്‍ കുത്തിവയ്പ് നല്‍കുന്നത് കാണാമെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതരോട് വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു. 

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡാ. ദിവാകര്‍ സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്യൂട്ട്‌കേസിനുള്ളില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍; കണ്ടെത്തിയത് വനമേഖലയില്‍; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ