205 കിലോ സവാള വിറ്റു, കര്‍ഷകന് ലഭിച്ചത് വെറും 8രൂപ 36പൈസ; രസീതി വൈറല്‍

416 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് കര്‍ഷകര്‍ ഗഡഗില്‍ നിന്ന് ബംഗളൂരുവില്‍ എത്തുന്നത്
കര്‍ഷകന് ലഭിച്ച രസീതി
കര്‍ഷകന് ലഭിച്ച രസീതി

ബംഗളൂരൂ: 205 കിലോ സവാള വിറ്റിട്ട് കര്‍ഷകന് കൈയില്‍ കിട്ടിയത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ നിന്നുള്ള കര്‍ഷകനാണ് ഈ ദുരനുഭവം. ഇതിന്റെ രസീത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളാണ് ഇതിന് കാരണമാണെന്നും ചിലര്‍ പറയുന്നു.

ഇത് കര്‍ണാടകയിലെ ഒരു കര്‍ഷകന്റെ മാത്രം അവസ്ഥയല്ല. യശ്വന്ത്പൂര്‍ മാര്‍ക്കറ്റില്‍ ജില്ലയിലെ എല്ലാ സവാള കര്‍ഷകരുടെയും സ്ഥിതി ഇത് തന്നെയാണ്. പത്ത് രൂപയില്‍ താഴെ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. 416 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് കര്‍ഷകര്‍ ഗഡഗില്‍ നിന്ന് ബംഗളൂരുവില്‍ എത്തുന്നത്. 

205 കിലോ സവാള മാര്‍ക്കറ്റില്‍ വിറ്റിട്ട് കര്‍ഷകന് ആകെ ലഭിച്ചത് 400 രൂപയാണ്. ഇതില്‍ ചരക്ക് കൂലിയായി 377 രൂപയും പോര്‍ട്ടര്‍ ചാര്‍ജായി 24 രൂപയും കുറച്ചു. ഇതോടെ കര്‍ഷകന് കൈയില്‍ കിട്ടിയത് എട്ടുരൂപയും മുപ്പത്തിയാറ് പൈസയും മാത്രം. 212 കിലോ സവാളയുമായി ബംഗളൂരു മാര്‍ക്കറ്റിലെത്തിയ മറ്റൊരു കര്‍ഷകന് ലഭിച്ചത് വെറും ആയിരം രൂപയാണ്. ഇതില്‍ പോര്‍ട്ടര്‍ പോര്‍ട്ടര്‍ കമ്മീഷനും, ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും, ഹമാലി ചാര്‍ജും ഒക്കെ കഴിച്ച് കിട്ടിയത് 10 രൂപ മാത്രമാണെന്നും കര്‍ഷകര്‍ പറയുന്നു

ഇടതടവില്ലാതെ പെയ്ത മഴയെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വിളവ് ലഭിക്കാന്‍ കാരണമായത്. എന്നാല്‍ സവാളയുടെ വിലത്തകര്‍ച്ച കര്‍ഷകരുടെ ജനജീവിതം ദുസ്സഹമാക്കിയതായി ഗ്രാമവാസികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com