5ജി കണക്റ്റഡ്; 'യൂറോപ്പിലേക്ക് കാര്‍ ഡ്രൈവു'മായി മോദി; വീഡിയോ

സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണിന്റെ ബൂത്തില്‍, 5ജി സംവിധാനം വഴിയാണ് സ്വീഡനില്‍ മോദി കാര്‍ ഡ്രൈവ് ചെയ്തത്.
മോദിയുടെ കാര്‍ ഡ്രൈവ്‌/ ട്വിറ്റര്‍
മോദിയുടെ കാര്‍ ഡ്രൈവ്‌/ ട്വിറ്റര്‍

ന്യൂഡല്‍ഹി: 5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനുള്ള കാര്‍ 'ഡല്‍ഹിയിലിരുന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദി. 5ജി മൊബൈല്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്സണിന്റെ ബൂത്തില്‍, 5ജി സംവിധാനം വഴിയാണ് സ്വീഡനില്‍ മോദി കാര്‍ ഡ്രൈവ് ചെയ്തത്.

5ജി സാങ്കേതികവിദ്യയുടെ വലിയ ഗുണഭോക്താക്കളില്‍ ഒരാള്‍ നമ്മുടെ വാഹന വ്യവസായം തന്നെയായിരിക്കും. 5ജി നെറ്റ്വര്‍ക്കിന്റെ ആപ്ലിക്കേഷന്‍ കാറുകളെ ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യാന്‍ മാത്രമല്ല, സൈദ്ധാന്തികമായി മറ്റ് വാഹനങ്ങളുമായും 5ജി പ്രാപ്തമാക്കിയ ഇന്‍ഫ്രാസ്ട്രക്ചറുമായും ബന്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ വിദൂരമായി കാറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോക്താക്കളെ അനുവദിക്കും. 

രാജ്യത്ത് 5ജിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിച്ചത്.  തുടക്കത്തില്‍, തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com