ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ്; ഭീഷണി സന്ദേശം; മുംബൈ വിമാനത്താവളം അരിച്ചുപെറുക്കി പൊലീസ്

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം. ഇ-മെയില്‍ വഴി ശനിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മുംബൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വച്ചെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടയുള്ളവര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പേകേണ്ടിയിരുന്ന 6E 6045 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ലഭിച്ച ഭീഷണി സന്ദേശം. ബോംബിനെ കുറിച്ച് അഭ്യൂഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. ആരാണ് ഇ-മെയില്‍ അയച്ചത് തുടങ്ങിയ കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി മുംബൈ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com