'ഇങ്ങനെ പറ്റിക്കരുത് ഡ്രോണേ', ഇരയെന്ന് കരുതി മുതല വായുവിലേക്ക് കുതിച്ചുചാടി- വീഡിയോ

വന്യമൃഗങ്ങള്‍ക്ക് പോലും ഡ്രോണിന്റെ ശല്യം നേരിടേണ്ടി വരുന്നുണ്ട്
ഇരയെന്ന് കരുതി ഡ്രോണ്‍ ലക്ഷ്യമാക്കി കുതിക്കുന്ന മുതലയുടെ ദൃശ്യം
ഇരയെന്ന് കരുതി ഡ്രോണ്‍ ലക്ഷ്യമാക്കി കുതിക്കുന്ന മുതലയുടെ ദൃശ്യം

ന്തിനും ഏതിനും ഡ്രോണുകള്‍ പറത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. കല്യാണം എന്നുവേണ്ട, ഏതുപരിപാടിക്കും ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒരു സംഭവമായാണ് കാണുന്നത്. ഡ്രോണിന്റെ ദുരുപയോഗം വര്‍ധിച്ചതോടെ സര്‍ക്കാര്‍ ഒരുപാട് നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

വന്യമൃഗങ്ങള്‍ക്ക് പോലും ഡ്രോണിന്റെ ശല്യം നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ മുതലയെ ഡ്രോണ്‍ ഉപയോഗിച്ച് കബളിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇരയെന്ന് കരുതി മുകളിലേക്ക് ഉയര്‍ന്നുചാടുന്ന മുതലയെയാണ് ഡ്രോണ്‍ ഉപയോഗിച്ച് കബളിപ്പിക്കുന്നത്.

മുകളിലേക്ക് കുതിച്ചുചാടിയ മുതല 'ഇരയെ' കിട്ടാതെ വെള്ളത്തിലേക്ക് തന്നെ വീണു. വന്യമൃഗങ്ങളുടെ അരികിലൂടെ ഡ്രോണ്‍ പറത്തുന്നത് അവയ്ക്ക് ഒരു ശല്യമായി മാറുമെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് ഗീതാഞ്ജലി കെ ഐഎഫ്എസ് ട്വിറ്ററില്‍ കുറിച്ചു. സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com