യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല; വിശദീകരണവുമായി എന്‍ടിഎ

പരീക്ഷാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതില്‍ അടിസ്ഥാനമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ഹിസ്റ്ററി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ഇന്നായിരുന്നു ഹിസ്റ്ററി പരീക്ഷ പരീക്ഷ നടന്നത്. അതിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നായിരുന്നു ആരോപണം.

പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. പരീക്ഷാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതില്‍ അടിസ്ഥാനമില്ല. അത്തരം ട്വീറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എന്‍ടിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയിലെ യുജിസി ആസ്ഥാനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.പരീക്ഷ വീണ്ടും നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com