ഇല്ലാത്ത ഹൈക്കോടതി കെട്ടിടത്തിലേക്ക് വെള്ളവും വൈദ്യുതിയും; പിന്‍വലിച്ചത് 70 കോടി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

2007ല്‍ ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിരുന്നില്ല
നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ
നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ

ന്യൂഡല്‍ഹി:   ഇല്ലാത്ത കെട്ടിടത്തിനായി 70 കോടി പിന്‍വലിച്ചതില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 2007ല്‍ ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിരുന്നില്ല. സ്ഥലത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ അടിത്തറമാത്രമാണുള്ളത്. 

ഇല്ലാത്ത കെട്ടിടത്തിലേക്കാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ 2018വരെ വൈദ്യുതീകരണത്തിനും ജലവിതരണത്തിനുമായി 44.24 കോടി പിന്‍വലിച്ചത്. ഇത് കൂടാതെ ജഡ്ജിമാരുടെ ബംഗ്ലാവ് നിര്‍മ്മാണത്തിനായി 22. 42 കോടിയും പിന്‍വലിച്ചു. ഈ കെട്ടിടം നിര്‍മ്മിക്കാനാകട്ടെ  സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. മാര്‍ച്ച് 2009 മുതല്‍ മാര്‍ച്ച് 2017 വരെ 18 തവണയായാണ് ഇത്രയും പണം പിന്‍വലിച്ചത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ദിമാപൂരില്‍ വച്ച് മുഖ്യമന്ത്രിയെ മണിക്കുറുകള്‍ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.  ഈ രണ്ടു കേസുകളിലും സിബിഐ ജനുവരിയില്‍ ദിമാപൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.

ഒരേസമയം നിര്‍മ്മാണം ആരംഭിച്ച മേഘാലയ, ത്രിപുര, മണിപ്പൂര്‍ എന്നിവയുള്‍പ്പടെ  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ പ്രവര്‍ത്തനം 2013 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഹൈക്കോടതിയുടെ അഭാവത്തെതുടര്‍ന്ന് നാഗാലാന്‍ഡില്‍ നിന്നുള്ള കേസുകളുടെ വാദം ഗുവഹാത്തി ഹൈക്കോടതിയുടെ കൊഹിമാ ബെഞ്ചില്‍ തുടരുകയാണ്.

2018വരെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വിവരാവകാശപ്രവര്‍ത്തകര്‍ ഗുവഹാത്തി ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com