പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുഞ്ഞ് മരിക്കുന്ന അമ്മമാർക്ക് 60 ദിവസത്തെ അവധി, സ്പെഷ്യൽ മെറ്റേണിറ്റി ലീവ് കേന്ദ്ര സർക്കാർ ജീവനക്കാരികൾക്ക്

കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ചാണ് തീരുമാനം

ന്യൂഡൽഹി;  പ്രസവത്തിലോ ജനിച്ച് ദിവസങ്ങൾക്കു ശേഷമോ കുഞ്ഞുമരിക്കുന്ന അമ്മമാർക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികളാണ് അമ്മമാർക്കാണ് പ്രത്യേക ലീവ് അനുവദിക്കുക. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഉത്തരവിൽ പറയുന്നു. 

കുട്ടിയുടെ മരണത്തെ തുടർന്നുണ്ടാകുന്ന മാനസികാഘാതം അമ്മമാരുടെ ജീവിതത്തിൽ ദീർഘനാളത്തെ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഇതു പരി​ഗണിച്ചാണ് അവധി അനുവദിച്ചത്.കുട്ടി ജനിച്ച് 28 ദിവസത്തിനുള്ളിൽ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാർക്കും അവധി ലഭിക്കും. കൂടാതെ പ്രസവത്തിൽ കുട്ടിമരിക്കുന്നതോ 28 ആഴ്ച മുതലുള്ള ​ഗർഭാവസ്ഥയിൽ കുട്ടി മരിക്കുന്നവരും അവധി ലഭിക്കാൻ അർഹരാണ്. പ്രസവത്തിനു ശേഷം മെറ്റേണിറ്റി ലീവ് നൽകിയിട്ടുണ്ടെങ്കിൽ കുട്ടി മരിച്ച ദിവസം വരെയുള്ളവ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ലഭ്യമായ ലീവുകളിലേക്ക് മാറ്റും. തുടർന്ന് പ്രത്യേക ലീവ് അനുവദിക്കും. 

രണ്ടില്‍ത്താഴെ കുട്ടികളുള്ളവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹത. പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com