ലക്ഷ്യത്തിന് തൊട്ടരികെ; മാരത്തണ്‍ ഓട്ടത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

നേരത്തെ നിരവധി മാരത്തോണ്‍ മത്സരങ്ങള്‍ പട്ടേല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്
സതാര ഹില്‍ ഹാഫ് മാരത്തണ്‍/ട്വിറ്റര്‍
സതാര ഹില്‍ ഹാഫ് മാരത്തണ്‍/ട്വിറ്റര്‍

മുംബൈ: മഹാരാഷ്ട്രയിലെ ഏറെ പ്രശസ്തമായ 21.1 കിലോമീറ്റര്‍ സതാര ഹില്‍ ഹാഫ് മാരത്തണിന്റെ ലക്ഷ്യത്തിന് തൊട്ടരികെ ഓട്ടക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. 32കാരനായ രാജ് കാന്ത്‌ലാല്‍ പട്ടേലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഐഐടി ഖരഗ്പൂരിലെ പൂര്‍വ വിദ്യാര്‍ഥിയും കോലാപ്പൂര്‍ സ്വദേശിയുമായ ഇയാള്‍ ഐഐടി പ്രവേശന വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

നേരത്തെ നിരവധി മാരത്തണ്‍ മത്സരങ്ങള്‍ പട്ടേല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്തിടെ ഗോവയില്‍ നടന്ന ഫുള്‍ മാരത്തണിലും പങ്കെടുത്തിരുന്നു. 

രാവിലെ ആറരയോടെയാണ് മാരത്തണ്‍ ആരംഭിച്ചത്. ഒന്‍പതരയോടെ ഇയാള്‍ പരങ്കേ ചൗക്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് പാതയോരത്ത് വിന്യസിച്ചിരുന്ന ആംബുലന്‍സില്‍ വച്ച് ഡോക്ടമാര്‍ ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സത്താര സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും കഠിനമായ മാരത്തണുകളില്‍ ഒന്നാണ് സതാര ഹില്‍ ഹാഫ് മാരത്തണ്‍. മാരത്തണിനോടനുബന്ധിച്ച് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍സ്റ്റാഫുകള്‍ ആംബുലന്‍സുകള്‍ എന്നിവ റൂട്ടില്‍ വിന്യസിച്ചിരുന്നതായും സംഘാടകര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com