പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം വെള്ളക്കെട്ട്; ബംഗളൂരു മെട്രോ സ്‌റ്റേഷന്‍ ദൃശ്യങ്ങള്‍ വൈറല്‍

ബംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ പുതിയ മെട്രോ സ്‌റ്റേഷനായ നല്ലൂര്‍ഹള്ളിയില്‍ വെള്ളക്കെട്ട്
മഴയില്‍ ബംഗളൂരു മെട്രോ സ്‌റ്റേഷനിലെ വെള്ളക്കെട്ടിന്റെ ദൃശ്യം
മഴയില്‍ ബംഗളൂരു മെട്രോ സ്‌റ്റേഷനിലെ വെള്ളക്കെട്ടിന്റെ ദൃശ്യം

ബംഗളൂരു: ബംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കകം ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ പുതിയ മെട്രോ സ്‌റ്റേഷനായ നല്ലൂര്‍ഹള്ളിയില്‍ വെള്ളക്കെട്ട്. പ്ലാറ്റ്‌ഫോമിലെയും ടിക്കറ്റ് നല്‍കുന്ന സ്ഥലത്തെയും വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമാകുന്നതിന് മുന്‍പായിരുന്നോ ഉദ്ഘാടനം എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.

കഴിഞ്ഞാഴ്ചയാണ് ബംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. 13.71 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടം 4249 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. വൈറ്റ്ഫീല്‍ഡിനെ കൃഷ്ണരാജപുരവുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ബംഗളൂരു മെട്രോയുടെ രണ്ടാഘട്ടം. 

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതുതായി വന്ന മെട്രോ സ്‌റ്റേഷനായ നല്ലൂര്‍ഹള്ളിയിലാണ് ബംഗളൂരുവില്‍ പെയ്ത കനത്തമഴയില്‍ വെള്ളക്കെട്ട് ഉണ്ടായത്. പ്ലാറ്റ്‌ഫോമിലും ടിക്കറ്റ് നല്‍കുന്ന സ്ഥലത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. യാത്രക്കാര്‍ വെള്ളക്കെട്ടിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഇതോടെ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി ഒരുക്കുന്നതിന് മുന്‍പായിരുന്നോ ഉദ്ഘാടനം തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉന്നയിക്കുന്നത്. ചെറിയ മഴ പെയ്തപ്പോള്‍ ഇങ്ങനെയാണെങ്കില്‍ മണസൂണ്‍ വരുമ്പോള്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു മറ്റൊരു ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com