രണ്ടുവര്‍ഷമായി റേഷന്‍ ഇല്ല; കുടുംബത്തിന് ഒറ്റയടിക്ക് 1700 കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്

വിവിധ കാരണങ്ങളാല്‍ രണ്ടുവര്‍ഷമായി റേഷന്‍ കിട്ടാതിരുന്ന കുടുംബത്തിന് ഒറ്റയടിക്ക് 17 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഢൂണ്‍: വിവിധ കാരണങ്ങളാല്‍ രണ്ടുവര്‍ഷമായി റേഷന്‍ കിട്ടാതിരുന്ന കുടുംബത്തിന് ഒറ്റയടിക്ക് 17 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്. ഹരിദ്വാര്‍ സ്വദേശിയായ രാജേഷ് കുമാറിനാണ് രണ്ട് വര്‍ഷമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കാതിരുന്നത്. തുടര്‍ന്ന് ഇയാള്‍ ഇതിന്റെ കാരണം തേടി വിവരാവകാശ അപേക്ഷ നല്‍കി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു.

രാജേഷ് കുമാറിന്റെ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സപ്ലൈ ഇന്‍സ്‌പെക്ടര്‍ കൂടിയായ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറോട് വിവരങ്ങള്‍ തേടിയെങ്കിലും അത് നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് വിവരാവകാശ കമ്മീഷര്‍ രണ്ടുവര്‍ഷത്തെ റേഷന്‍ സാധനങ്ങള്‍ ഒരുമിച്ച് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.

ഇത്രയുമധികം ഭക്ഷ്യസാധനങ്ങള്‍ എങ്ങനെ സംഭരിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് കുമാറിന്റെ ഉത്തരം ഇങ്ങനെ;  കോവിഡ് മഹാമാരിക്കാലത്ത് എന്റെ രണ്ട് സഹോദരിമാരും സുഹൃത്തുക്കളും തനിക്ക് ഗോതമ്പും അരിയും നല്‍കി എന്നെ വളരെയധികം സഹായിച്ചു. ഇപ്പോള്‍ അത് തിരികെ നല്‍കാനുള്ള തന്റെ ഊഴമാണ്. ബാക്കിവരുന്നവ സൂക്ഷിക്കാന്‍ തന്റെതായ ഇടമുണ്ടെന്നാണ് കരുതുന്നതെന്നും കുമാര്‍ പറഞ്ഞു

ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് കുമാര്‍. അഞ്ച് അംഗങ്ങളുള്ള കുടുംബമാണ് തന്റേത്. 2018ല്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചു. കാര്‍ഡ് നല്‍കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലതവണ സമീപിച്ചിട്ടും കാര്‍ഡ് ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 2021ല്‍ തനിക്ക് റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയെന്നും കാര്‍ഡ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഭക്ഷ്യവകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവരാകാശ അപേക്ഷ ഫയല്‍ ചെയ്യുകയായിരുന്നു. അനാസ്ഥ വരുത്തിയ ഉദ്യോഗസ്ഥന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com