'സഹപാഠികള്‍'; കാമുകിയായ കൗമാരക്കാരിയെ ഗര്‍ഭിണിയാക്കി; 17കാരനെതിരെ കേസ്

ഇരുവരും ഒരേ സ്‌കൂളിലും കോളജിലും ഒന്നിച്ചുപഠിച്ചവരാണെന്നും, പരസ്പരം സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കാമുകിയായ കൗമാരക്കാരിയെ ഗര്‍ഭിണിയാക്കിയതില്‍ പതിനേഴുകാരനെതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.

കൗമാരക്കാരിയുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ആണ്‍കുട്ടിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇരുവരും ഒരേ സ്‌കൂളിലും കോളജിലും ഒന്നിച്ചുപഠിച്ചവരാണെന്നും, പരസ്പരം സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ കൗമാരക്കാന്‍ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കൗമാരക്കാരിയെ ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com