'പ്രതികാരം'; ജീവനുള്ള പാമ്പിന്റെ തലയില്‍ കടിച്ചു, വൈറലാവാന്‍ ഷൂട്ട് ചെയ്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടു; യുവാക്കള്‍ പിടിയില്‍ 

തമിഴ്‌നാട്ടില്‍ ജീവനുള്ള പാമ്പിന്റെ തലയില്‍ കടിച്ച് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ ജീവനുള്ള പാമ്പിന്റെ തലയില്‍ കടിച്ച് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്നടി നീളമുള്ള പാമ്പുമായാണ് അപകടകരമായ രീതിയില്‍ യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. പ്രതികളില്‍ ഒരാളെ പാമ്പ് കടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ജീവനുള്ള പാമ്പിന്റെ തലയില്‍ കടിക്കുന്ന ലൈവ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ചെന്നൈ ആറക്കോണത്താണ് സംഭവം. പ്രതികളില്‍ മോഹനാണ് പാമ്പിന്റെ തലയില്‍ കടിച്ചത്. തുടര്‍ന്ന് പാമ്പിനെ നിലത്തേയ്ക്ക് വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

തന്നെ കടിച്ചതിന് പ്രതികാരംചെയ്യുകയാണ് എന്ന് പാമ്പിന്റെ തലയില്‍ കടിച്ച് കൊണ്ട് മോഹന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കൂടെയുള്ള രണ്ടു സുഹൃത്തുക്കളാണ് വീഡിയോ ഷൂട്ട് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മോഹന് പുറമേ സൂര്യ, സന്തോഷ് എന്നിവരാണ് പിടിയിലായത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ വനംവകുപ്പിനെ വിവരം അറിയിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. പാമ്പിനെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തതിനാണ് നടപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com