ഗ്വാളിയോര്‍: സഹോദരനുമായുണ്ടായ വഴക്കിന് പിന്നാലെ പതിനെട്ടുകാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങി. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം.
രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് മൊബൈല്‍ ഫോണ്‍ പുറത്തെടുത്തത്. മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതിന് പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഗ്വാളിയോറിലെ ജയാരോഗ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇത്തരത്തിലൊരു ശസ്ത്രക്രിയ അപൂര്വമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ '
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ