വനിതാ കമ്മീഷന്റെ അപ്രതീക്ഷിത പരിശോധന; സ്ത്രീകളുടെ പൊതു ടോയ്‌ലറ്റില്‍ നിന്ന് കണ്ടെത്തിയത് 50 ലിറ്റര്‍ ആസിഡ്; അന്വേഷണം

നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി വനിതാ കമ്മീഷന്‍ അധ്യക്ഷയും സഹപ്രവര്‍ത്തകരും പരിശോധന നടത്തിയത്.   
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി:   പൊതു ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയില്‍ 50 ലിറ്റര്‍ ആസിഡ്. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ നേതൃത്വത്തില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിക്ക് എതിര്‍ വശത്തുള്ള പൊതു ശൗച്യാലയത്തില്‍ നിന്ന് 50 ലിറ്ററോളം വരുന്ന ആസിഡ് പിടികുടിയത്. കന്നാസില്‍ നിറച്ച നിലയിലായിരുന്നു ആസിസ്. സംഭവത്തില്‍ ഏപ്രില്‍ പതിനൊന്നിന് കമ്മീഷന് മുന്‍പില്‍ നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലെ പൊതു ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളും സ്ത്രീകളും വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി വനിതാ കമ്മീഷന്‍ അധ്യക്ഷയും സഹപ്രവര്‍ത്തകരും പരിശോധന നടത്തിയത്.   

പൊതു ടോയ്‌ലറ്റില്‍ ആസിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാരെ സ്വാതി മലിവാള്‍ ശകാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെ രാത്രി പരിശോധനയ്ക്കിടെ കണ്ടെത്തിയത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് സ്വാതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 'എത്ര ജീവനുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചിന്തിക്കുക, പൊലീസിനെ വിളിച്ചുവരുത്തി ആസിഡ് കാന്‍ പിടിച്ചെടുത്തു, സംബന്ധിച്ച് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും' - സ്വാതി മാലിവാള്‍ പറഞ്ഞു.

ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനായി കൊണ്ടുവച്ചതാണ് ആസിഡ് എന്നാണ് ജീവനക്കാരുടെ അവകാശവാദം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com