ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കിച്ച സുദീപിന്റെ സിനിമകൾ വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ജെഡിഎസ് 

സിനിമകൾ തിയറ്ററിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പ്രേക്ഷകരിലേക്കെത്തുന്നത് ആളുകളെ സ്വാധീനിക്കുമെന്ന് ജെഡിഎസ്

ബംഗളൂരു: നടൻ കിച്ച സുദീപ് ബിജെപിക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ താരത്തിന്റെ സിനിമകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ്.  കിച്ച സുദീപ് അഭിനയിച്ച സിനിമകൾ തിയറ്ററിലും ടെലിവിഷനിലും പ്രദർശിപ്പിക്കുന്നതും പരസ്യങ്ങൾ, പരിപാടികൾ ഉൾപ്പെടെയുള്ളവയും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. താരത്തിന്റെ സിനിമകൾ തിയറ്ററിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പ്രേക്ഷകരിലേക്കെത്തുന്നത് ആളുകളെ സ്വാധീനിക്കുമെന്ന് ജെഡിഎസ് ചൂണ്ടികാട്ടി. 

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങുമെന്ന് ബുധനാഴ്ചയാണ് കിച്ച സുദീപ് അറിയിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായുള്ള അടുപ്പമാണ് പാർട്ടിക്കായി രം​ഗത്തിറങ്ങാൻ കാരണമെന്നും താരം പറഞ്ഞു. അടുത്ത മാസം 10നാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് ഫലപ്രഖ്യാപനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com