വാതുവെപ്പിനും ചൂതാട്ടത്തിനും വിലക്ക്; ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കാൻ കേന്ദ്രം; അന്തിമവിജ്ഞാപനം പുറത്തിറക്കി

വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധനം വരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; കാശ് വെച്ചുള്ള ഓൺലൈൻ ​ഗെയിമിങ്ങിന് വിലക്കേർപ്പെടുത്തി കേന്ദ്രം. ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള  അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധനം വരും. 

ഓൺലൈൻ ​ഗെയിമുങ്ങളെ നിയന്ത്രിക്കുക സ്വയംനിയന്ത്രിത സംവിധാനം (സെൽഫ് റെ​ഗുലേറ്ററി ഓർ​ഗനൈസേഷൻ- എസ്ആർഒ) ആയിരിക്കും.  വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദിക്കേണ്ടത് എന്ന തീരുമാനമെടുക്കുക എസ്ആർഒ ആയിരിക്കും. വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും സമിതി. പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. 

രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com