നൂറു കണക്കിന് പൻ‌റുട്ടി ചക്കയുമായി കൃഷിമന്ത്രി നിയമസഭയിൽ, എംഎൽഎമാർക്കും ഉദ്യോ​ഗസ്ഥർക്കും സമ്മാനിച്ചു

സഭാ സമ്മേളനത്തിനിടെ എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് മന്ത്രി എംഎൽഎമാർക്കും നിയമസഭാ ഉദ്യോ​ഗസ്ഥർക്കും ചക്ക വിതരണം ചെയ്തു
എംആർകെ പനീർശെൽവ/ചിത്രം; ഫെയ്സ്ബുക്ക്
എംആർകെ പനീർശെൽവ/ചിത്രം; ഫെയ്സ്ബുക്ക്

ചെന്നൈ; നിയമസഭയിൽ സ്പെഷ്യൽ സമ്മാനവുമായാണ് തമിഴ്നാട് കൃഷിമന്ത്രി എംആർകെ പനീർശെൽവ എത്തിയത്. നൂറുകണക്കിന് പൻ‌റുട്ടി ചക്കയുമായാണ് മന്ത്രി നിയമസഭയിൽ എത്തിയത്. സഭാ സമ്മേളനത്തിനിടെ എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് മന്ത്രി എംഎൽഎമാർക്കും നിയമസഭാ ഉദ്യോ​ഗസ്ഥർക്കും ചക്ക വിതരണം ചെയ്തു. 

തമിഴ്നാട്ടിൽ ഏറ്റവും അധികം ചക്ക വിളയുന്ന സ്ഥലമാണ് കടലൂർ ജില്ലയിലെ പൻ‌റുട്ടി. ഇവിടെ നിന്നുള്ള രുചികരമായ ചക്കകളാണ് മന്ത്രി നിയമസഭയിൽ എത്തിച്ചത്. കൃഷിവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾക്ക് ഇടയിലാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ചക്കവിതരണം നടത്തിയത്. 

ഭരണപ്രതിപക്ഷ വ്യത്യാസം നോക്കാതെ എല്ലാ അം​ഗങ്ങൾക്കും ചക്കകൾ നൽകി. കൂടാതെ നിയമസഭയിലെ ഉദ്യോ​ഗസ്ഥർക്കും ചക്ക നൽകുകയായിരുന്നു. എംഎൽഎമാരുടെ ഔദ്യോ​ഗിക വസതിയിലേക്കും ചക്കകൾ എത്തിച്ചു. പൻ‌റുട്ടി ചക്കയുടെ രുചി അറിയാവുന്ന പലരും കാത്തിരിക്കാൻ ക്ഷമയില്ലാതെ ചക്കകൾ വെട്ടിഭക്ഷിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com