സുഖോയ് 30 എംകെഐയിൽ 30 മിനിറ്റ്; യുദ്ധവിമാനത്തിൽ ആകാശം തൊട്ട് രാഷ്ട്രപതിയുടെ കന്നിയാത്ര

സുഖോയ് 30 എംകെഐ യു​ദ്ധ വിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ദ്രൗപതി മുർമു/ ചിത്രം പിടിഐ
ദ്രൗപതി മുർമു/ ചിത്രം പിടിഐ

തേസ്പൂർ: ഇന്ത്യൻ വ്യോമ സേനയുടെ സുഖോയ് 30 എംകെഐ യു​ദ്ധ വിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി  മുർമു. ഇത് ആദ്യമായാണ് രാജ്യത്തെ സേനകളുടെ സുപ്രീം കമർഡറായ രാഷ്ട്രപതി ദ്രൗപദി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്.

ബ്രഹ്മപുത്ര, തേസ്പൂർ താഴ്വരകൾക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു. ഏപ്രിൽ ആറ് മുതൽ എട്ട് വരെ സംസ്ഥാനത്ത് സന്ദർശനം നടത്തുന്നതിന്റെ ഭാ​ഗമായാണ് വിമാന യാത്ര.  

റഷ്യൻ സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിർമിച്ച രണ്ട് സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ. ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്നാണ് സുഖോയ്-30 എംകെഐ അറിയപ്പെടുന്നത്. മുമ്പ് റോഡിൽ ലാൻഡ് ചെയ്ത് സുഖോയ് വിമാനം ചരിത്രം കുറിച്ചിരുന്നു. വ്യോമസേനയുടെ കിഴക്കൻ വ്യോമ കമാൻഡിൻറെ കീഴിൽ വരുന്നതാണ് തേസ്പൂർ വ്യോമസേനാ കേന്ദ്രം. 

യുദ്ധവിമാനത്തിലെ പറക്കൽ ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. 'ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിൽ പറന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണ്- എന്നായിരുന്നു പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്. സന്ദർശക പുസ്തകത്തിൽ ഇത്തരമൊരു അവസരമൊരുക്കിയ ഇന്ത്യൻ എയർഫോഴ്സിനേയും എയർഫോഴ്സ് സ്റ്റേഷൻ തേസ്പൂരിലെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്റ് കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com