ന്യൂഡല്‍ഹി: അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന അയല്‍വാസിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. അയല്‍വാസിയുടെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്താണ് പ്രകോപനത്തിന് കാരണം. യുവതിയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിക്കും കൂട്ടുകാരനുമെതിരെ കൊലപാതക കുറ്റം കൂടി ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഡല്‍ഹിയിലെ സിറാസ്പുരില്‍ ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രഞ്ജു എന്ന 30കാരിക്ക് നേരെയാണ് അയല്‍വാസി ഹരീഷ് നിറയൊഴിച്ചത്. വീട്ടില്‍ നടന്ന പ്രത്യേക പരിപാടിക്കിടെയാണ് അയല്‍വാസി ഉച്ചത്തില്‍ പാട്ടുവെച്ചത്. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരന്റെ തോക്ക് ഉപയോഗിച്ചായിരുന്നു ഹരീഷിന്റെ ആക്രമണം. സംഭവത്തില്‍ ഇരുവരെയും അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രഞ്ജുവിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഹരീഷിന്റെ മകനുമായി ബന്ധപ്പെട്ട് വീട്ടില്‍ നടത്തിയ പ്രത്യേക ചടങ്ങിനിടെയാണ് ഉച്ചത്തില്‍ പാട്ടുവെച്ചത്. ശബ്ദം അസഹനീയമായതോടെ, അയല്‍വാസിയായ രഞ്ജു ബാല്‍ക്കണിയിലേക്ക് വന്ന് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ ഹരീഷ് രഞ്ജുവിന് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. തുടക്കത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക