ബിജെപിക്കെതിരെ ഒന്നിച്ച് മുന്നോട്ട്; നിതീഷുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച - വീഡിയോ

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐതിഹാസിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിന് ശേഷം നേതാക്കള്‍/ ട്വിറ്റര്‍
യോഗത്തിന് ശേഷം നേതാക്കള്‍/ ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യനീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിര്‍ണായകനീക്കം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐതിഹാസിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷകക്ഷികളും ഒരുമിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പറഞ്ഞു. ഇത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്നും ലോക്‌സഭാ തെരഞ്ഞുടപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു

പരമാവധി പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കും. ഇതൊരു ആശയപോരാട്ടമാണെന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിലേക്ക് സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളേയും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന് നിതീഷ് വ്യക്തമാക്കി. ഖാര്‍ഗെയുടെ വസതിയില്‍ വച്ചായിരുന്നു നിര്‍ണായക ചര്‍ച്ചകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com