വില്‍പ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിച്ച് ബന്ധുക്കള്‍; വീഡിയോ വൈറല്‍, അന്വേഷണം 

സ്വത്തിനായി മരിച്ച സ്ത്രീയുടെ വിരലടയാളം വില്‍പ്പത്രത്തില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
വില്‍പ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിക്കുന്ന ദൃശ്യം
വില്‍പ്പത്രത്തില്‍ മരിച്ച സ്ത്രീയുടെ വിരലടയാളം പതിപ്പിക്കുന്ന ദൃശ്യം

ലക്‌നൗ: സ്വത്തിനായി മരിച്ച സ്ത്രീയുടെ വിരലടയാളം വില്‍പ്പത്രത്തില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്വത്ത് സ്വന്തം പേരിലേയ്ക്ക് മാറ്റി കിട്ടാന്‍ ബന്ധുക്കള്‍ ചെയ്യുന്ന ഹീന പ്രവൃത്തിക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ്.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി, വഴിമധ്യേ കാര്‍ നിര്‍ത്തി മരിച്ച സ്ത്രീയുടെ വിരലടയാളം വില്‍പ്പത്രത്തില്‍ പതിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വക്കീലാണ് സ്്ത്രീയുടെ വിരലടയാളം എടുക്കുന്നത്. 2021ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കമലാ ദേവി എന്ന സ്ത്രീയുടെ സ്വത്താണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

വീഡിയോയില്‍ കാണുന്ന ആളുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമലാ ദേവിയുടെ കൊച്ചുമകന്‍ ജിതേന്ദ്ര ശര്‍മ്മ പൊലീസില്‍ പരാതി നല്‍കി. കമലാദേവിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. ദമ്പതികള്‍ക്ക് കുട്ടികളില്ല. ബന്ധുക്കള്‍ ചേര്‍ന്ന് വ്യാജ വില്‍പ്പത്രത്തില്‍ കമലാദേവിയുടെ വിരലടയാളം പതിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

കമലാദേവിയുടെ മൃതദേഹം ആഗ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി, വഴിമധ്യേ കാര്‍ നിര്‍ത്തിയാണ് വിരലടയാളം എടുത്തത്. വക്കീലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ക്രൂരകൃത്യം. കമലാദേവിക്ക് ഒപ്പിടാന്‍ അറിയാം. എന്നാല്‍ വില്‍പ്പത്രത്തില്‍ വിരലടയാളം കണ്ടപ്പോള്‍ മുതല്‍ ചതി നടന്നിട്ടുണ്ട് എന്ന് സംശയിച്ചിരുന്നതായും മറ്റു ബന്ധുക്കള്‍ ആരോപിക്കുന്നു. വീഡിയോ പുറത്തുവന്നതോടെ, സംശയം മാറിയതായും ബന്ധുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com