11കാരനെ വിവസ്ത്രനാക്കി; ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

അറസ്റ്റിലായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ഭോപ്പാല്‍:  ഇന്‍ഡോറില്‍ 11കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും 'ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ്' എന്ന് നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. അറസ്റ്റിലായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

കളിപ്പാട്ടങ്ങള്‍ വാങ്ങിനല്‍കാമെന്ന വ്യാജേനെ പതിനൊന്നുകാരനെ വിളിച്ചുകൊണ്ടുപോയ കൗമാരക്കാര്‍ പതിനൊന്നുകാരന്റെ വസ്ത്രം അഴിച്ചുമാറ്റിയിരുന്നു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ലസുദിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. 

പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിവരം അറിഞ്ഞ് കൗമാരക്കാരുടെ രക്ഷിതാക്കള്‍ ഞെട്ടിയതായും തിരുത്തല്‍ നടപടികള്‍ സ്വകീരിക്കുമെന്ന് അവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. 

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കുട്ടം ആളുകള്‍ തന്റെ അടുത്തേക്ക് വരികയും  ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാല്‍ വാങ്ങിതരാമെന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുയായിരുന്നു പതിനൊന്നുകാരന്‍ പറഞ്ഞു. കളിപ്പാട്ടങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേന മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വിവസ്ത്രനാക്കി മര്‍ദിച്ചതായും കുട്ടി പറയുന്നു. 

അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയതിന് പിന്നാലെ സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com