അരവിന്ദ് കെജരിവാൾ മാധ്യമങ്ങളോട്, പിടിഐ
അരവിന്ദ് കെജരിവാൾ മാധ്യമങ്ങളോട്, പിടിഐ

'കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് എന്റെ പേര് പറയിപ്പിക്കാന്‍ ശ്രമം'; സിബിഐക്കെതിരെ അരവിന്ദ് കെജരിവാള്‍ 

മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലെടുത്തവരെ പീഡിപ്പിച്ച് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ് അയച്ചതിന് പിന്നാലെയാണ് കെജരിവാളിന്റെ പ്രതികരണം.

രാജ്യത്തിന്റെ പ്രതീക്ഷയുടെ കിരണമായി ആംആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നാളെ സിബിഐ മുന്‍പാകെ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്.

കഴിഞ്ഞ 75 വര്‍ഷത്തിനിടെ ആംആദ്മി പാര്‍ട്ടിയെ പോലെ മറ്റൊരു പാര്‍ട്ടിയെയും ലക്ഷ്യമിട്ടിട്ടില്ല. ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ പാര്‍ട്ടി. അതുകൊണ്ടാണ് ആ പ്രതീക്ഷയെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

100 കോടി രൂപ കോഴയായി വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ ഈ പണം എവിടെ? 400ല്‍പ്പരം റെയ്ഡുകള്‍ നടത്തി. റെയ്ഡുകളില്‍ പിടിച്ചെടുത്ത പണം എവിടെ? ഗോവന്‍ തെരഞ്ഞെടുപ്പില്‍ പണം ചെലവഴിച്ചെന്നാണ് ആരോപണം. ആരോപണവിധേയരായ എല്ലാ ഗോവക്കാരെയും ചോദ്യം ചെയ്തു. എന്നാല്‍ ഒന്നും തന്നെ കിട്ടിയില്ല. എക്‌സൈസ് നയത്തിലെ അഴിമതിയല്ല ചോദ്യമായി ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം നിയമസഭ തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരെയാണ് താന്‍ സംസാരിച്ചത്. ഇതോടെ അടുത്തത് താന്‍ ആയിരിക്കുമെന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നതെന്നും അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com