91ാം വയസിലും സ്ഥാനാർഥി; 'ജനങ്ങളുടെ പിന്തുണയും ദൈവാനു​ഗ്രഹവും ഉണ്ട്'; തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് കോൺ​ഗ്രസ് നേതാവ്

എനിക്ക് ജനങ്ങളുടെ പിന്തുണയും ദൈവാനുഗ്രഹവുമുണ്ട്.മറ്റെന്താണ് വേണ്ടത്?
ഷാമനൂർ ശിവശങ്കരപ്പ/ഫെയ്സ്ബുക്ക്
ഷാമനൂർ ശിവശങ്കരപ്പ/ഫെയ്സ്ബുക്ക്

​ബം​ഗളൂരു: കർണാടക നിയസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന ഷാമനൂർ ശിവശങ്കരപ്പയ്ക്ക് പ്രായം വെറും നമ്പർ മാത്രമാണ്. അഞ്ച് തവണ എംഎൽഎയും മുൻ ലോക്സഭാ അം​ഗവുമായ അദ്ദേഹം ഇത്തവണ ദേവനാ​ഗിരി സൗത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

"എനിക്ക് ജനങ്ങളുടെ പിന്തുണയും ദൈവാനുഗ്രഹവുമുണ്ട്.മറ്റെന്താണ് വേണ്ടത്?" വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, പ്രായം ഏറെയായിട്ടും കോൺ​ഗ്രസ് എങ്ങനെ ടിക്കറ്റ് നൽകി എന്ന ചോദ്യത്തിന് തമാശ രൂപേണ അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെ; ചാടി ഓടുന്ന കുതിരകളെ മാത്രമേ മത്സരങ്ങൾക്ക് തെരഞ്ഞെടുക്കു. ഞാനും അത്തരത്തിലുള്ള ഒരു കുതിരയാണ്. ഇത്തവണയും മഹാഭൂരിപക്ഷത്തിൽ താൻ ജയിക്കും.

ഇത്തവണ ലിം​ഗായത്ത് സമുദായത്തിൽ നിന്നുള്ള അജയ് കുമാറിനെയാണ് ബിജെപി മത്സരരം​ഗത്തിറക്കിയിരിക്കുന്നത്. തുടർച്ചയായ നാലാം തവണയും വിജയം തനിക്കൊപ്പമായിരിക്കുമെന്ന് വീരശൈവ ലിം​ഗായത്ത് മഹാസഭയുടെ അധ്യക്ഷനായ ശിവശങ്കരപ്പ പറയുന്നു. ഈ മണ്ഡലത്തിൽ എല്ലാവരും തനിക്കൊപ്പമാണ്. മുസ്ലീങ്ങൾ  എന്നോ ലിം​ഗായത്ത് എന്നോ വിത്യാസമില്ല. തെരഞ്ഞെടുപ്പ് രം​ഗത്ത് തനിക്ക് എതിരാളികളില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് നിഷേധിച്ച മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവാവുമായ ജ​ഗദീഷ് ഷെട്ടാറിനെ കോൺ​ഗ്രസിലെത്തിക്കാൻ നിർണായക നീക്കം നടത്തിയതും ശിവശങ്കരപ്പയായിരുന്നു. ശിവശങ്കരപ്പയുടെ മകനും മുൻ മന്ത്രിയുമായി എസ് എസ് മല്ലികാർജുൻ ദേവനാ​ഗിരി നോർത്തിൽ നിന്ന് കോൺ​ഗ്രസ് സ്ഥാനാർഥിയായി മത്സരരം​ഗത്തുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com