ഇനി മൾ‌ട്ടി ടാസ്കിങ്ങും കംമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയും മലയാളത്തിൽ എഴുതാം; പ്രതീക്ഷയോടെ ഉദ്യോ​ഗാർഥികൾ 

സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ മ​ൾ​ട്ടി​ടാ​സ്കി​ങ് പ​രീ​ക്ഷ​യും മലയാളത്തിൽ എഴുതാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ മ​ൾ​ട്ടി​ടാ​സ്കി​ങ് പ​രീ​ക്ഷ​യും മലയാളത്തിൽ എഴുതാം. നേരത്തെ കേന്ദ്ര സായുധ പൊലീസ് സേനകളിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ മലയാളം അടക്കം13 പ്രാദേശിക ഭാഷകളിൽ കൂടി എഴുതാൻ അനുവദിച്ചിരുന്നു. സമാനമായ നിലയിൽ ഹിന്ദി, ഇം​ഗ്ലീഷിന് പുറമേ 13 പ്രാദേശിക ഭാഷകളിൽ കൂടി മ​ൾ​ട്ടി​ടാ​സ്കി​ങ് പ​രീ​ക്ഷ​ എഴുതാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. കേ​ന്ദ്ര പേ​ഴ്സ​ന​ൽ മ​ന്ത്രാ​ല​യം സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു വ​രു​ന്ന കാ​ര്യ​മാ​ണി​ത്. മ​ല​യാ​ളം, അ​സ​മീ​സ്, ബം​ഗാ​ളി, ഗു​ജ​റാ​ത്തി, മ​റാ​ത്തി, ക​ന്ന​ട, ത​മി​ഴ്, തെ​ലു​ഗു, ഒ​ഡി​യ, ഉ​ർ​ദു, പ​ഞ്ചാ​ബി, മ​ണി​പ്പൂ​രി, കൊ​ങ്കി​ണി എ​ന്നീ ഭാ​ഷ​ക​ളി​ൽ ഇ​നി പ​രീ​ക്ഷ എ​ഴു​താം. ഈ ​ഭാ​ഷ​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ആ​ദ്യ മ​ൾ​ട്ടി​ടാ​സ്കി​ങ് പ​രീ​ക്ഷ മേ​യ് ര​ണ്ടി​ന് പ്ര​ഖ്യാ​പി​ക്കും. 

വിദ​ഗ്ധ സമിതിയുടെ നിർദേശപ്രകാരം ജനുവരിയിൽ മൾട്ടിടാസ്കിങ് പരീക്ഷ പ്രാദേശിക ഭാഷകളിൽ എഴുതാൻ കേന്ദ്രസർക്കാർ തത്വത്തിൽ അം​ഗീകാരം നൽകിയിരുന്നു. എംടിഎസിന് പുറമേ കംമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയും പ്രാദേശിക ഭാഷകളിൽ നടത്തുമെന്നും ജിതേന്ദ്ര സിങ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com