ഉദ്യോഗസ്ഥരെ ഉടന്‍ വിട്ടയയ്ക്കണം; അലഹാബാദ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

റിട്ട. ഹൈക്കോടതി ജഡ്ജിമാർക്ക് വീട്ടുജോലിക്കാരെ നൽകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ കോടതി നിർദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിൽ അലഹാബാദ് ഹൈക്കോടതി ഉത്തരവു പ്രകാരം കസ്റ്റഡിയിൽ എടുത്ത, യുപി സര്‍ക്കാർ ഉദ്യോഗസ്ഥരെ അടിയന്തരമായി വിട്ടയയ്ക്കാൻ സുപ്രീം കോടതി നിര്‍ദേശം. ഉത്തർപ്രദേശ് ധനവകുപ്പിലെ സെക്രട്ടറി തല ഉദ്യോഗസ്ഥരെയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയിൽ എടുത്തിരുന്നത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ യുപി സര്‍ക്കാരിന്റെ അഭിഭാഷകൻ വിഷയം മെൻഷൻ ചെയ്യുകയായിരുന്നു. ധനവകുപ്പ് സെക്രട്ടറിയെയും സ്‌പെഷൽ സെക്രട്ടറിയെയും അസാധാരണ ഉത്തരവിലൂടെ ഹൈക്കോടതി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കെഎം നടരാജ് ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിട്ടയയ്ക്കാൻ നിര്‍ദേശിച്ചു. കേസിൽ കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാൻ ബെഞ്ച് നിര്‍ദേശം നൽകി.

റിട്ട. ഹൈക്കോടതി ജഡ്ജിമാർക്ക് വീട്ടുജോലിക്കാരെ നൽകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ കോടതി നിർദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com