എട്ടുവയസുകാരനെ ബക്കറ്റിൽ താഴ്ത്തി ശ്വാസം മുട്ടിച്ചുകൊന്നു; അഴുക്കുചാലിൽ തള്ളി; പിന്നിൽ നരബലി?; ട്രാൻസ്ജൻഡർ അറസ്റ്റിൽ

പ്രതിയുടെ വീട്ടിൽ മന്ത്രവാദം നടന്നിരുന്നതായും നാട്ടുകാർ ആരോപിച്ചു
കുട്ടിയുടെ മൃതദേഹം ചുമന്ന് അഴുക്കുചാലിൽ തള്ളുന്നതിന്റെ വീഡിയോ ദൃശ്യം/ ട്വിറ്റർ
കുട്ടിയുടെ മൃതദേഹം ചുമന്ന് അഴുക്കുചാലിൽ തള്ളുന്നതിന്റെ വീഡിയോ ദൃശ്യം/ ട്വിറ്റർ

ഹൈദരബാദ്: എട്ടുവയസുകാരന്റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. ഹൈദരബാദിലെ സനത് ന​ഗർ പ്രദേശത്താണ് സംഭവം.അബ്ദുൾ വാഹിദ് എന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആഴുക്കുചാലിൽ തള്ളിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജൻഡറായ ഇമ്രാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ചാക്കിലാക്കിയ മൃതദേഹം പ്രതി ചുമക്കുന്നത് വീഡിയോയിൽ കാണാം.

ഒആർഎസ് ലായനി ആവശ്യമാണെന്ന വ്യാജേനെ എത്തിയ ഇമ്രാൻ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്ന. കഴുത്തുഞെരിച്ച ശേഷം കുട്ടിയുടെ തല ബക്കറ്റിൽ ഇട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തകുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറ‍ഞ്ഞു. അതേസമയം കുട്ടിയുടെ കൊലപാതകം നരബലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതിയുടെ വീട്ടിൽ മന്ത്രവാദം നടന്നിരുന്നതായും നാട്ടുകാർ ആരോപിച്ചു. എന്നാൽ പ്രതിയും കുട്ടിയുടെ പിതാവും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. നരബലിയാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com