അമൃത്പാൽ സിങ് കീഴടങ്ങി; അറസ്റ്റിൽ

പഞ്ചാബിലെ മോ​ഗയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
അമൃത്പാല്‍ സിങ്/ എഎന്‍ഐ
അമൃത്പാല്‍ സിങ്/ എഎന്‍ഐ

ചണ്ഡി​ഗഡ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ മോഗ പൊലീസ് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് പതിനെട്ടിനാണ് അമൃത്പാൽ ഒളിവിൽ പോയത്.

ദിബ്രു​ഗഢ് ജയിലിലാണ് അദ്ദേഹത്തിന്റെ എട്ടുസഹായികൾ ഉള്ളത്.രണ്ടാം ഭിന്ദ്രൻവാലയെന്ന് സ്വയം അവകാശപ്പെട്ട അമൃത് പാൽ ആയുധങ്ങളോട് കൂടിയാണ് പഞ്ചാബിൽ വിലസിയിരുന്നത്. അത് വലിയ രീതിയിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ പല ആക്രമണസംഭവങ്ങൾക്ക് പിന്നിലും അമൃത്പാലണെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു.

അമൃത്പാലിന്റെ അടുത്ത സഹായിയും ഉപദേശകനുമായ പപൽപ്രീത് സിങ്ങിനെ അടുത്തിടെ അമ‍ൃത്‌സറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അമൃത്പാലിന്റെ ഭാര്യ കരൺദീപ് കൗറിനെ അമൃത്‌സർ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. 

ഒളിവിൽ പോയതിന് പിന്നാലെപഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും അമൃത്പാലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com