തേനി: തമിഴ്‌നാട് തേനി ബോഡിനായ്ക്കന്നൂരില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായകൾ കടിച്ചു കൊന്നു. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
കുട്ടിയെ ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബോഡിനായ്കന്നൂരിന് സമീപം വഞ്ചിയോടെയിലാണ് സംഭവം. ആറുമാസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക