ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ശകാരിച്ചതിന് കോളജ് മാനേജര്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. മൂന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥിയാണ് പ്രതി. ഒളിവില്‍ പോയ വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടക്കുന്നതായി എഎസ്പി അറിയിച്ചു.
ബറേലി ബോജിപുരയിലാണ് സംഭവം. മൂന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥി ശ്രേഷ്ഠ സൈനിയാണ് കോളജ് മാനേജര്‍ അഭിഷേക് അഗര്‍വാളിനെ ആക്രമിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് സൈനിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്യാമ്പസില്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഉള്ളപ്പോഴാണ് സൈനി ഫോണ്‍ കൊണ്ടുവന്നത്.
സസ്‌പെന്‍ഷന് പിന്നാലെ കഴിഞ്ഞ ദിവസവും സൈനി കോളജില്‍ മൊബൈലുമായി എത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട മാനേജര്‍ സൈനിയെ ശകാരിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മാനേജറുടെ മുറിയില്‍ പ്രവേശിച്ചാണ് സൈനി വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയിലായ മാനേജര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക