പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിഞ്ചുകുഞ്ഞിനെ കൈയും കാലും കെട്ടിയിട്ട് പ്ലാസ്റ്റിക് ബോക്‌സിലാക്കി ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം കിട്ടിയത് അടുക്കളയില്‍ നിന്ന്, ദുരൂഹത

ബിഹാറില്‍ കൈയും കാലും കെട്ടിയിട്ട നിലയില്‍ പ്ലാസ്റ്റിക് ബോക്‌സില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പട്‌ന: ബിഹാറില്‍ കൈയും കാലും കെട്ടിയിട്ട നിലയില്‍ പ്ലാസ്റ്റിക് ബോക്‌സില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്രൂരകൃത്യമാണ് നടന്നതെന്നും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഗാസിപൂരില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ചയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉടന്‍ വീട്ടിലെത്തി പരിശോധന തുടങ്ങിയ പൊലീസ്, സിസിടിവി ക്യാമറകളുടെ സഹായത്തോടെ ആരെങ്കിലും കുട്ടിയെ കടത്തിക്കൊണ്ടുപോയോ എന്ന് പരിശോധിച്ചു. എന്നാല്‍ സംശയകരമായ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ നിന്ന് പ്ലാസ്റ്റിക് ബോക്‌സ് കിട്ടിയത്. ഇതില്‍ കൈയും കാലും കെട്ടിയിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അച്ഛന്‍ പെയിന്ററാണ്. കൂടാതെ ചായക്കടയും നടത്തുന്നുണ്ട്.

ഉടന്‍ തന്നെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് ബോക്‌സില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനോട് ചേര്‍ന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഉടന്‍ തന്നെ കേസ് തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com