വിദ്വേഷ പ്രസംഗങ്ങൾ: മതം നോക്കാതെ നടപടി വേണം, പരാതിയില്ലെങ്കിലും സ്വമേധയാ കേസെടുക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടി എടുക്കണമെന്ന് കോടതി പറഞ്ഞു
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ
Published on
Updated on

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശം. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമാണ് കോടതി നിർദേശം നൽകിയത്. വിദ്വേഷ പ്രസംഗത്തിൽ പരാതിയില്ലെങ്കിലും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസെടുക്കാൻ വൈകുന്നത് കോടതിയലക്ഷ്യമായി കാണുമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടി എടുക്കണമെന്ന് കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കവെയാണ് നിർദേശം. വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും കേസ് രജിസ്റ്റർ ചെയ്യാൻ പരാതികൾ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. 2022ൽ നൽകിയ ഈ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com