ദേശീയപാതയോരത്ത് ഹെലിപ്പാഡുകളും ഡ്രോണ്‍ ലാന്‍ഡിങ്ങ് സംവിധാനങ്ങളും; 600 ഇടങ്ങളില്‍ വഴിയോര കേന്ദ്രം തുടങ്ങും: ഗഡ്കരി

ദേശീയ പാതയോരത്ത് 600 ലധികം സ്ഥലങ്ങളില്‍ ലോകോത്തര നിലവാരത്തില്‍ വഴിയോര സൗകര്യങ്ങള്‍ എന്‍എച്ച്എഐ വികസിപ്പിക്കും
നിതിന്‍ ഗഡ്കരി /ഫയല്‍ചിത്രം
നിതിന്‍ ഗഡ്കരി /ഫയല്‍ചിത്രം

മുംബൈ: ദേശീയപാതയ്ക്ക് സമീപം ഹെലിപ്പാഡുകളും ഡ്രോണ്‍ ലാന്‍ഡിങ്ങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതയോരങ്ങളില്‍ 600 ഇടങ്ങളില്‍ വഴിയോര സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഹെലിപ്പാഡുകളും ഡ്രോണ്‍ ലാന്‍ഡിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത്, റോഡപകടങ്ങള്‍, അവയവം മാറ്റിവയ്ക്കല്‍ തുടങ്ങിയ മെഡിക്കല്‍ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് ചേംബര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ പാതയോരത്ത് 600 ലധികം സ്ഥലങ്ങളില്‍ ലോകോത്തര നിലവാരത്തില്‍ വഴിയോര സൗകര്യങ്ങള്‍ എന്‍എച്ച്എഐ വികസിപ്പിക്കും. നല്ല ടോയ്ലറ്റുകള്‍, പാര്‍ക്കിംഗ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള ഡോര്‍മിറ്ററികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, ട്രോമ സെന്ററുകള്‍ എന്നിവയും ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com