കേന്ദ്ര പൊലീസ് സേനകളില്‍ 1,14,245 ഒഴിവുകള്‍; നികത്തുമെന്ന് മന്ത്രി

59,762 ഒഴിവുകള്‍ പൊതു വിഭാഗത്തില്‍ ഉള്ളതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അടക്കം ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയില്‍ ഉള്‍പ്പെടെയാണ് ഒഴിവുകളെന്ന് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍, ഇന്‍ഡോ ടിബറ്റന്‍ പൊലീസ്, അസം റൈഫിള്‍സ്, സിഐഎസ്എഫ്, ഡല്‍ഹി പൊലീസ് എന്നിവയിലായി 1,14,245 ഒഴിവുകളാണുള്ളത്. ഇതില്‍ 16,356 തസ്തികകള്‍ പട്ടിക ജാതി സംവരണമാണ്. പട്ടിക വര്‍ഗ സംവരണത്തില്‍ 6,759 ഒഴിവും ഒബിസി സംവരണത്തില്‍ 21,974 ഒഴിവുമാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവച്ച സംവരണത്തില്‍ 7394 തസ്തികയും നികത്താനുണ്ട്. 59,762 ഒഴിവുകള്‍ പൊതു വിഭാഗത്തില്‍ ഉള്ളതാണ്. 

ഒഴിവുകളിലേക്കുള്ള നിയമനം തുടര്‍ പ്രക്രിയയാണെന്നും ഇതു നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com