അപകീർത്തി കേസ്: മാപ്പ് പറയില്ലെന്ന് രാഹുൽ ​ഗാന്ധി, സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം 

പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂര്‍ണേഷ് മോദിക്കെതിരെ ​​ഗുരുതര ആരോപണവും ഉന്നയിച്ചു
‌‌രാഹുൽ ഗാന്ധി/ ചിത്രം: പിടിഐ
‌‌രാഹുൽ ഗാന്ധി/ ചിത്രം: പിടിഐ

ന്യൂഡൽഹി: അപകീർത്തി കേസിൽ താൻ മാപ്പു പറയില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂര്‍ണേഷ് മോദിക്കെതിരെ ​​ഗുരുതര ആരോപണവും ഉന്നയിച്ചു. 

പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ, സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്കോടതി വിധികൾക്കെതിരെയും എതിർ സത്യവാങ്മൂലത്തിൽ രാഹുൽ വിമ‍ർശനം ഉന്നയിച്ചു. കീഴ്കോടതി നടപടികൾ മുൻക്കാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. 2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്' എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com