800 ഓളം വരുന്ന ആള്‍ക്കൂട്ടം, പാക് അനുകൂല മുദ്രാവാക്യവുമായി  ഘോഷയാത്ര തടഞ്ഞു; ആക്രമണം അഴിച്ചു വിട്ടു; നൂഹ് സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍

അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു
നൂഹിൽ അക്രമികൾ അ​ഗ്നിക്കിരയാക്കിയ പൊലീസ് വാഹനങ്ങൾ/ പിടിഐ
നൂഹിൽ അക്രമികൾ അ​ഗ്നിക്കിരയാക്കിയ പൊലീസ് വാഹനങ്ങൾ/ പിടിഐ

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി നടത്തിയ മതഘോഷയാത്ര 800 ഓളം വരുന്ന ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച് തടഞ്ഞതാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ എഫ്‌ഐആര്‍.

നല്‍ഹാറിലെ ശിവക്ഷേത്രത്തില്‍ നിന്നും വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഘോഷയാത്ര ആരംഭിച്ചു.  ഈ സമയം  800-900 പേര്‍ വരുന്ന ആള്‍ക്കൂട്ടം പാകിസ്ഥാന്‍ സിന്ദാബാദ്, അള്ളാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി ക്ഷേത്രത്തിന് നേര്‍ക്ക് മാര്‍ച്ച് നടത്തി. അവരുടെ കൈവശം വടികളും കല്ലുകളും അനധികൃത ആയുധങ്ങളുമുണ്ടായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ഇവര്‍ ശിവക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടു. കല്ലുകളും വടികളും പെട്രോള്‍ ബോംബുകളും എറിഞ്ഞു. പൊലീസ് സംഘര്‍ഷം തടയാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ആള്‍ക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളികളുമായി ഘോഷയാത്രക്കു നേരെ പാഞ്ഞടുത്ത് ആക്രമിച്ചു. 

സംഘര്‍ഷം രൂക്ഷമായതോടെ അക്രമികളെ പിരിച്ചുവിടാന്‍ മൂന്നു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. അതിനിടെ ആള്‍ക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വാജിദ്, ലുക്മാന്‍, സാഹില്‍, ഝക്കര്‍ എന്നീ നാലുപേരാണ് സംഘര്‍ഷത്തിന്റെ പ്രധാന ആസൂത്രകരെന്നും, അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com