കീശ കീറും; തക്കാളി വില 300ലേക്ക്

തക്കാളിയുടെ ലഭ്യതക്കുറവാണ് വന്‍തോതിലുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളി വില 300ലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ തക്കാളിക്ക് ചില്ലറവിപണയില്‍ കിലോയ്ക്ക് 250 രൂപയായി. വരും ദിവസങ്ങളില്‍ തക്കാളി വില മൂന്നൂറിലെത്തുമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

മൊത്തവിപണിയില്‍ തക്കാളി വില 160 രൂപയില്‍ നിന്ന് 220 രൂപയായി ഉയര്‍ന്നതോടെയാണ് ചില്ലറവിപണയില്‍ തക്കാളി വില 250 രൂപവരെയായത്. ഡല്‍ഹിയിലെ മദര്‍ ഡയറിയില്‍ തക്കാളിയുടെ ചില്ലറ വില കിലോയ്ക്ക് 259 രൂപയാണ്. തക്കാളിയുടെ ലഭ്യതക്കുറവാണ് വന്‍തോതിലുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്

തക്കാളിയെ കൂടാതെ സാവാള, ബീന്‍സ്, കാരറ്റ്. ഇഞ്ചി, പച്ചമുളക് തുടങ്ങിയ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറി വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com