ഉത്തരാഖണ്ഡില്‍ വീണ്ടും മിന്നല്‍പ്രളയം; മൂന്ന് കടകള്‍ ഒലിച്ചുപോയി; 19 പേരെ കാണാനില്ല; വീഡിയോ

നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളെയാണ് കാണാതയത്.
രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്തനിവാരണ സേന/ പിടിഐ
രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്തനിവാരണ സേന/ പിടിഐ


ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലുണ്ടായ മിന്നല്‍ പ്രളത്തില്‍ മൂന്ന് കടകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന പത്തൊന്‍പത് പേരെ കാണാതായി. നേപ്പാള്‍ സ്വദേശികളായ തൊഴിലാളികളെയാണ് കാണാതയത്. വ്യാഴാഴ്ച രാത്രിയിലാണ് അപകടം

ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.


വിനോദ് (26), മുലായം (25), ആഷു (23), പ്രിയാന്‍ഷു ചമോല (18), രണ്‍ബീര്‍ സിംഗ് (28), അമര്‍ ബൊഹ്റ, അനിത ബോറ, രാധിക ബൊഹ്റ, പിങ്കി ബോറ, മക്കളായ പൃഥ്വി ബോറ (7), ജതില്‍ (6), വക്കില്‍ (3) എന്നിവരെയാണ് കാണാതായത്്.

അതേസമയം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഓഗസ്റ്റ് 4 മുതല്‍ 8 വരെ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com