സംഘർഷം നിലയ്ക്കാതെ മണിപ്പൂർ; മൂന്ന് മെയ്തികൾ വെടിയേറ്റ് മരിച്ചു; വീടുകൾ കത്തിച്ച് ഇരു വിഭാ​ഗവും

സംഘർഷത്തിൽ നിരവധി വീടുകൾ തകർത്തു. കുക്കി, മെയ്തി വിഭ​ഗക്കാരുടെ വീടുകൾ ഒരുപോലെ തകർക്കപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിനു അയവില്ല. ബിഷ്ണുപൂരിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. മെയ്തി വിഭാ​ഗക്കാരാണ് മരിച്ചത്. ബിഷ്ണുപുർ- ചുരാചന്ദ്പുർ അതിർത്തിയിലാണ് വ്യാപക ആക്രമണം. 

സംഘർഷത്തിൽ നിരവധി വീടുകൾ തകർത്തു. കുക്കി, മെയ്തി വിഭ​ഗക്കാരുടെ വീടുകൾ ഒരുപോലെ തകർക്കപ്പെട്ടു. ക്വക്ത ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും ആക്രമണം നടന്നത്. വീടുകൾ തീ വച്ച് നശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ​ദിവസം സെഞ്ചാം ചിരാം​ഗിലും ആക്രമണമുണ്ടായിരുന്നു. ഒരു പൊലീസുകാരൻ വെടിയേറ്റു മരിച്ചു. അതിനിടെ അക്രമി സംഘം ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു. മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകളാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചത്. 

ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com