ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം തടവ് ശിക്ഷ; ബിജെപി എംപി രാം ശങ്കര്‍ കഠേരിയ അയോഗ്യനാകും

ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ
രാം ശങ്കര്‍ കഠേരിയ
രാം ശങ്കര്‍ കഠേരിയ


ലഖ്‌നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും.

2011ല്‍ ടോറന്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് വിധി വന്നത്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് രാം ശങ്കര്‍ പ്രതികരിച്ചു. 

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയാണ് രാംശങ്കര്‍ കഠേരിയ. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com