ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ അപകടം: 13 വയസ്സുകാരനായ റൈഡർക്ക് ദാരുണാന്ത്യം

ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു
ശ്രേയസ് ഹരീഷ്/ചിത്രം: ഫേയ്സ്ബുക്ക്
ശ്രേയസ് ഹരീഷ്/ചിത്രം: ഫേയ്സ്ബുക്ക്

ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 വയസ്സുകാരനായ റൈഡർ മരിച്ചു. ബം​ഗളൂരു സ്വദേശിയായ ശ്രേയസ് ഹരീഷാണ് മരിച്ചത്. മദ്രാസ് ഇന്റർനാഷനൽ സർക്കീട്ടിൽ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു.

വണ്ടിയിൽ നിന്ന് തെറിച്ചു വീണതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ ശ്രേയസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രേയസിന്റെ പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു. അപകടത്തെ തുടർന്ന്  മദ്രാസ് ഇന്റർനാഷനൽ സർക്കീട്ടിൽ മത്സരങ്ങൾ റദ്ദാക്കി. 

മോട്ടർ സൈക്കിളുകളോട് അതിയായ താൽപര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തിൽ തുടർച്ചയായി 4 മത്സരങ്ങളിൽ ഉൾപ്പെടെ ജേതാവാണ്. മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾക്കിടെയാണു ദുരന്തം. ബം​ഗളൂരു കെൻശ്രീ സ്കൂളിലെ വിദ്യാർത്ഥിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com